Ticker

6/recent/ticker-posts

പൊതു ശൗചാലയം അനുവദിക്കണം: മഹിളാ അസോസിയേഷൻ

കരിന്തളം : നിത്യേന നിരവധിയാളുകൾ വന്നു പോകുന്ന കരിന്തളത്ത് പൊതു ശൗചാലയം നിർമ്മിക്കണമെന്ന് മഹിളാ  അസോസിയേഷൻ കരിന്തളം യൂണിറ്റ് സമ്മേളനം  ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസ്, ബാങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത് പൊതു ശൗചാലയം ഇല്ലാത്തതിനാൽ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. അടിയന്തിരമായും പ്രശ്നത്തിന് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം എ. വിധുബാല  ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല പ്രവർത്തകരെ ആദരിച്ചു.എൽ.എസ്.എസ്. വിജയികളെയും അനുമോദിച്ചു.  ഹിമശ്രീ മോഹന്റെ വിപ്ലവഗാനാലാപനം, പടന്നക്കാട് വനിത സംഘത്തിന്റെ ഓണപ്പാട്ട് തൃത്തശില്പവും അരങ്ങേറി. അജിത.വി. അധ്യഷത വഹിച്ചു. വില്ലേജ്  സെക്രട്ടറി കെ. അനിത "പ്രസിഡന്റ് ഉഷ, കമ്മറ്റി അംഗങ്ങളായ ജയശ്രീ ,ഉഷ മോഹൻ ,വാസുകരിന്തളം സംസാരിച്ചു. സീന എം സ്വാഗതം പറഞ്ഞു.  ഭാരവാഹികളായി അജിത.വി. (പ്രസിഡന്റ് ) , സിന്ധു പി ( വൈ.പ്രസിഡന്റ്), സീന എം.(സെക്രട്ടറി), ഷിനി വാസു ( ജോ: സെകട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments