കൊളത്തൂർ: കരക്കയടുക്കം അടിയാർകാവിലും പരിസരത്തും 150 ലേറെ വൃക്ഷ തൈകൾ നട്ടുനനച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയും കാഞ്ഞങ്ങാട് ഡി.വൈ എസ് പി ഡോക്ടർ വി. ബാലകൃഷ്ണ പാട്ടാളി ഉൽഘാടനം ചെയ്തു
കാവ് സെക്രട്ടറി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു കോടോത്ത് ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു ട്രഷറർ വിശ്വനാഥൻ നായർ നന്ദിയും പറഞ്ഞു.
പരിപാടിയിൽ കമ്മറ്റി ഭാരവാഹികളും നാട്ടുകാരും കാവ് അവകാശികളുമായി ഇരുന്നൂറോളം പേർ പങ്കെടുത്തു.
0 Comments