Ticker

6/recent/ticker-posts

ദേശീയപാതയിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: പിലിക്കോട് പടുവളം ദേശീയപാതയിൽ കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.  പുത്തിലോട്ട് സ്വദേശി ചിരുകണ്ഠൻ 80 ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്കാണ്  അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നു വന്ന ഇന്നോവ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ മിംസ് ആശുപത്രിയിലെക്കുള്ള യാത്രാമധ്യേയാണ് മരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments