കണ്ണൂർ: കണ്ണൂർ ടൗൺ മുഹ്യുദ്ദീൻ പള്ളിയിൽ ചാണകം വിതറി മലീമസമാക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി ദസ്തക്കീർ ആണ് പിടിയിലായത്. എസ്.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്ന് പോയതിനു ശേഷമായിരുന്നു സംഭവം.പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലും ചാണകം കാണപ്പെട്ടത് വൈകീട്ട് മൂന്നോടെ പള്ളി പരിചാരകൻ സംഭവം ആദ്യം കാണുകയും പള്ളിക്കമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു.
0 Comments