Ticker

6/recent/ticker-posts

കീഴ് മാല വയലിൽ മഴപ്പൊലിമ ആവേശമായി

കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസിന്റെ മഴപ്പൊലിമ കീഴ്മാല വയലിൽ നടന്നു കോരി ചൊരിയുന്ന മഴയെ കൂട്ടാതെ തേജസ്വിനിക്കരയിലെ കീഴ്മാല വയലിൽ ആബാലവൃദ്ധം പാടത്തേക്ക് ഒഴുകിയെത്തി. ഘോഷയാത്ര, സംഗീതശില്പം നാടൻ പാട്ട്. മംഗലംകളി. സിനിമാറ്റിക്ക് . നാട്ടിപ്പാട്ട് തൊപ്പിക്കളി. ഓട്ട മത്സരം. ഫുട്ബോൾ. കമ്പവലി നാട്ടി നടൽ . വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരെ ആദരിക്കലും നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എസ്.ബിന്ദു അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ആദരിച്ചു. ഡി.എം.സി.ടി.ടി. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ടി.പി. ശാന്ത . സി.എച്ച്. അബ്ദുൾ നാസർ . ഷൈജന്മ ബെന്നി. എൻ. മനോജ് പി.യു. ഷീല . പാറക്കോൽ രാജൻ.എൻ.ടി.ശ്യാമള. കെ.വി. അജിത് കുമാർ.കെ.വി.ബാബു കെ. ലക്ഷ്മണൻ . വി.സുധാകരൻ. എന്നിവർ സംസാരിച്ചു. ചെയർ പേഴ്സൺ ഉഷാ രാജു സ്വാഗതവും കെ.വി. സീന നന്ദിയും പറഞ്ഞു. ഷൈജു ബിരിക്കുളം സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മഴപ്പൊലിക്ക് ആവേശം പകർന്നു.
Reactions

Post a Comment

0 Comments