കാഞ്ഞങ്ങാട്:ഐസ് ഇനം എംഡി എം എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ 21 കാരൻ പിടിയിൽ
പടന്ന കാവുംന്തലയിലെ മുഖ്തർ ജവാദിനെയാണ് ചന്തേര എസ് ഐശ്രീ ദാസ് പിടികൂടിയത്.
ഒളവറ കള്ള് ഷാപ്പിന് സമീപത്ത് നിന്നും ഇന്നലെ രാത്രി പിടികൂടുകയായിരുന്നു
വലിക്കാൻ ഉപയോഗിച്ച ഗ്ലാസ് ട്യൂബും സിഗർലൈറ്റും കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ വിനോദയാത്ര പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ഹിന്ദി സംസാരിക്കുന്ന ആൾ നൽകിയതാണ് ഐസ്മയക്കുമരുന്നെന്ന് യുവാവ് പോലീസിനോട് പറഞ്ഞു
0 Comments