മിന്നൽ പരിശോധനയിലൂടെ 30 ഗ്രാം ബ്രൗൺ ഷുഗർ പ നീലേശ്വരം പോലീസാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗറുമായി 3 പേർ പിടിയിലായത്. കാസർകോഡു നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ബ്രൗൺഷുഗറാണ് പിടി
കൂടി യതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിപി പി.ബാലകൃഷ്ണണൻ നായർ ഉത്തരമലബാറിനോട് പറഞ്ഞു
മുഹമ്മദ് അജ്മൽ എൻ 26 ,കൊണ്ടോട്ടി , അൻസിൽ എൻ വി അരീക്കോട് 22, മുഹമ്മദ് ഫൈജാസ് മലപ്പുറം 22 എന്നിവരാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ബ്രെസ കാറാണ് പ്രതികൾ ബ്രൗൺഷുഗർ കടത്താൻ ഉപയോഗിച്ചത്.കാർ പോലീസ് കസ്റ്റഡിയിലായത്.
നീലേശ്വരം പള്ളിക്കര ജംഗ്ഷനിൽ വെച്ചാണ് പ്രതികളെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ , ഇൻസ്‌പെക്ടർ ശ്രീഹരി കെ.പി , സബ് ഇൻസ്പെക്ടർ ശ്രീജേഷ് , എന്നിവരുടെ
നേതൃത്വത്തിലുള്ള സംഘം രാവിലെ അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഗീരിശൻ എം.വി , പ്രദീപൻ കെ.വി , വിനോദ് കെ, പ്രഭേഷ്കുമാർ, അമൽ രാമചന്ദ്രൻ , മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവൽക്കരണത്തോടൊപ്പം ശക്തമായപരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പോലീസ്.രണ്ട് ദിവസത്തിനുള്ള രണ്ടാമത്തെ ലഹരി വേട്ടയാണ് നീലേശ്വരം പോലീസിന്റേത്.
0 Comments