കാഞ്ഞങ്ങാട്: കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോ 70 ലക്ഷത്തിൻ്റെ കടക്കെണിയിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ വ്യക്തിയുടെ പമ്പിൽ നിന്നും ഡീസലടിച്ച വകയിലാണ് കെ എസ് ആർ ടി സി യുടെ കാഞ്ഞങ്ങാട് ഡിപ്പോ കടക്കെണിയിലായത്. കുടിശ്ശിക വർദ്ധിച്ചതോടെ സ്വകാര്യ പമ്പുടമ കെ എസ് ആർ ടി സിക്ക് ഡീസൽ നൽകുന്നത് നിർത്തിയതാണ് പ്രതിസന്ധിക്കിടയായത്. പമ്പുടമ കൂടിശ്ശിക തീർക്കാതെ തുടർന്നും ബന്ധനം നൽകാനാവില്ലെന്നറിയിച്ചതോടെ ഇന്ന് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നുമുള്ള 43 ബസ്സുകളും സർവ്വീസ് നടത്തില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.ശനിയാഴ്ച വൈകീട്ട്സ്റ്റേ ചെയ്യുന്ന ബസ്സുകൾ തിങ്കളാഴ്ച വരെ സ്റ്റേ ചെയ്തിട്ടുള്ള സ്ഥലത്ത് നിർത്തിയിടാനാണ് നിർദ്ദേശം.കുറച്ചെങ്കിലും പണം പമ്പിൽ നൽകി ചൊവ്വാഴ്ച മുതൽ സർവ്വീസ് പഴയപടി തുടരാനുള്ള ശ്രമത്തിലാണ് ഡിപ്പോ അധികൃതർ.കുറച്ചു നാളായി ഓടിക്കിട്ടുന്ന പണം കൊണ്ട് ഡീസലടിക്കാൻ പോലും തികയാത്ത അവസ്ഥയാണെന്ന് അധികൃതർ പറയുന്നു സൂപ്പർ ഫാസ്റ്റുകളാണ് ലാഭത്തിലോടുന്നത്. ഇത്തരം ബസുകളിൽ നിന്നും അര ലക്ഷം വരെ കളക്ഷൻ ലഭിക്കാറുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി സർവ്വീസ് താറുമാറായത് മൂലം കെ എസ് ആർ ടി സിക്ക് കൂനിന്മേൽ കുരു പോലെ നഷ്ട കണക്ക് ഏറുകയാണ്.
ജില്ലയില്‍ ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നുള്ള കെ എസ് ആര്‍ടി സി സര്‍വ്വീസ് മുടക്കം പതിവായത് യാത്രക്കാരെ വല്ലാതെ വലച്ചു
ഡീസല്‍ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിസങ്ങളിൽ സർവ്വിസ്താറു മാറായി.
കാഞ്ഞങ്ങാട്, കാസര്‍കോട് ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെയാണ് മുടങ്ങിയത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍നിന്ന് ചൊവ്വാഴ്ച രാവിലെ രണ്ട് ബസ് മാത്രമാണ് സര്‍വ്വീസ് നടത്തിയത്. അതില്‍ ഒന്ന് ഡീസല്‍ തീരുമെന്ന അവസ്ഥ വന്നതോടെ കാസര്‍കോട്ടേക്കുള്ള സര്‍വ്വീസ് പാലക്കുന്നില്‍ അവസാനിപ്പിച്ച് ഡിപ്പോയിലേക്ക് തിരിച്ചു വന്നു. നാലായിരം ലീറ്റര്‍ ഡീസല്‍ ആവശ്യമുള്ള കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് ചൊവ്വാഴ്ച ലഭിച്ചത് ആകെ 2000ലിറ്റര്‍ ഡീസല്‍ മാത്രം. ബുധനാഴ്ച അതും ലഭിച്ചി്ല്ല. ചൊവ്വാഴ്ച ലഭിച്ച ഡിസൽ
ഉപയോഗിച്ച് അന്ന് വൈകുന്നേരം 22 സ്റ്റേ ബസുകള്‍ സര്‍വ്വീസ് നടത്തി. ബുധനാഴ്ച രാവി ലെയുള്ള ബസുകളും ഓടി. വൈകീട്ടുള്ള സ് റ്റേ സര്‍വീസുകള്‍ ഓടിയില്ല. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നു പല ബസുകളും സര്‍വീസുകള്‍ പൂര്‍ണമായി നടത്താതെ ഡിപ്പോയില്‍ നിര്‍ത്തിയിട്ടു. ഡീസല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ സര്‍വീസുകളാണ് മുടങ്ങിയത്. ബെംഗളൂരു എക്‌സ്പ്രസ്, കോട്ടയം മിന്നല്‍, കോട്ടയം സൂപ്പര്‍ഫാസ്, സുള്ള്യ , പുത്തൂര്‍, കോഴിക്കോട് ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകള്‍ മുടങ്ങി. സുള്ള്യയിലേക്ക് ഉച്ചകഴിഞ്ഞുള്ള സര്‍വീസ് നടത്താതിരുന്നത് യാത്രക്കാരെ വലച്ചു. 43 ബസുകളിൽശനിയാഴ്ച
15 സ്റ്റേ ബസുകൾ ഉൾപ്പെടെ 23 ബസുകൾ മാത്രം ഓടി. ശനിയാഴ്ചത്തെ കളക്ഷൻ ഉൾപ്പെടെ ശേഖരിച്ച് പമ്പിൽ നൽകി അൽപ്പമെങ്കിലും കടം കുറക്കാനുള്ള ശ്രമത്തിലുമാണ്
പത്ത് ലക്ഷത്തിലേറെ പ്രതിദിന കലക്ഷനുണ്ടായിരുന്ന ഡിപ്പോയില്‍ ആവശ്യത്തിന് ഡീസല്‍ വാങ്ങാനാവാത്ത സ്ഥിതിയാണ്.
പടം :ഡീസൽ ക്ഷാമം മൂലം കാഞ്ഞങ്ങാട് ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന ബസ്
0 Comments