ബേക്കൽ:ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി), ടൂറിസം ക്ലബ്ബുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസം ദിനാചാരണത്തിന്റെ ഭാഗമായി
ബേക്കൽ കോട്ടയിൽ ശുചീകരണ യജ്ഞനം നടത്തി. ക്ലീൻ ക്യാമ്പയിൻ പരിപാടി സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അധ്യക്ഷനായിരുന്നു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഹുസൈൻ സ്വാഗതം ചെയ്തു. ഡി.ടി.പി. സി. സെക്രട്ടറി ലിജോ ജോസഫ് നന്ദി പറഞ്ഞു.
മഞ്ചേശ്വരം ഗവണ്മെന്റ് കോളേജ്, ചട്ടഞ്ചാൽ എം. ഐ. സി. കോളേജ്, ഉദുമ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പെരിയ ഗവണ്മെന്റ് പോളി ടെക്‌നിക്ക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ശുചീകരണ പരിപാടിയിൽ പങ്കാളികളായി.
0 Comments