Ticker

6/recent/ticker-posts

ജീവകാരുണ്യ രംഗത്ത് മെട്രോ മുഹമ്മദ് ഹാജി നിറസാന്നിധ്യമായി

കാഞ്ഞങ്ങാട്: ജീവ കാരുണ്യ പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും മെട്രോ മുഹമ്മദ് ഹാജി ഒപ്പം നിന്ന വ്യക്തിയായിരുന്നു
വെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് 
സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെ ട്രോ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസ രംഗതത്ത് മികവിനുള്ള പ്രഥമ മെട്രോ മുഹമ്മദ് ഹാജി പുരസ്‌കാരം മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ ട്രോളര്‍ പ്രഫ. കെ.പി ജയരാജന്‍, വ്യവസായ വാണിജ്യ മേഖലകളില്‍ മികച്ച സേവനത്തിനുള്ള അവാര്‍ഡ് അബ്ദുല്‍ മുനീര്‍ കുമ്പളയ്ക്ക് വേണ്ടി സഹീദ് എന്നിവരും ഏറ്റുവാങ്ങി. പരിപാടിയില്‍ ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ജന.സെക്രട്ടറി സി മുഹമ്മദ് കഞ്ഞി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ മുഹമ്മദ് ഇബ്രാഹിം പാവൂര്‍ അധ്യക്ഷത വഹിച്ചു. മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. മെട്രോ സ്മാരക കാരുണ്യ പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ  നിര്‍വഹിച്ചു. മെ ട്രോ സ്മാരക വിദ്യാഭ്യാസ പദ്ധതി മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല നിര്‍വഹിച്ചു. മെട്രോ സ്മരണിക പരിചയം എഡിറ്റര്‍ നടുക്കണ്ടി അബൂബക്കര്‍ നിര്‍വഹിച്ചു. അഡ്വ.സി.കെ ശ്രീധരന്‍, എ അബ്ദറഹ്മാന്‍, ഡോ.ഖാദര്‍ മാങ്ങാട്, എം.പി ജാഫര്‍, സി കുഞ്ഞാമദ് ഹാജി പാലക്കി, ബില്‍ടെക്ക് അബ്ദുല്ല, എന്‍ മധു, സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപറമ്പ്, വി കമ്മാരന്‍, ഡോ. ജയചന്ദ്രന്‍ കീഴോത്ത്, ഖലീല്‍ മെട്രോ, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സെക്രട്ടറി ബഷീര്‍ ആറങ്ങാടി പ്രസംഗിച്ചു.



പടം :
ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മെട്രോ മുഹമ്മദ് ഹാജി പുരസ്‌കാരം കണ്ണൂര്‍ യൂണി വേഴ്‌സിറ്റി മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രഫ. കെ.പി ജയരാജന്പാണക്കാട് 
സാദിഖലി ശിഹാബ് തങ്ങള്‍.നല്‍കുന്നു





Reactions

Post a Comment

0 Comments