Ticker

6/recent/ticker-posts

റോഡിൽ ടയർ കത്തിച്ച് പ്രതിഷേധം150 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്, നേതാക്കളടക്കം പത്ത് പേർ അറസ്റ്റിൽ

കാത്തങ്ങാട് :റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിച്ച150 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. നേതാക്കളടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ഡി.സി.സി പ്രസിഡണ്ടിനെ ഉൾപ്പെടെയാണ് പൊലിസ്   അറസ്റ്റ് ചെയ്തത്.   ഇന്ന് രാവിലെ മുതൽ ഒരു മണിക്കൂറോളം കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതിനാണ് കേസ്.
 കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് മുന്നിലായിരുന്നു ഉപ
രോധം. റോഡിൽ ടയർ കൂട്ടി കത്തിച്ചു.
പിരിഞ്ഞ് പോകാൻ തയാറാകാതെ വന്നതോടെയാണ് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസലിനെ ഉൾപെടെ ബലപ്രയോഗത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 10 പേരെ അറസ്റ്റ് ചെയ്തു. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു വഴി തടയൽ സമരം.
സജിഫിലിപ്പ് 48, അഡ്വ. സോജൻ 40, പി വി .സുരേഷ് 46, കെ.കെ. ബാബു 59, മധുസൂദനൻ ബാലൂർ 46, കെ.കെ.രാജേന്ദ്രൻ 60, പി.കെ. ഫൈസൽ 48, ഉമേശൻ ബേളൂർ 47, രമേശൻ 54 , രാജൻ 53 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗതതടസം സൃഷ്ടിച്ചതിനും ടയർ കത്തിച്ച് അന്തരീക്ഷ മലിനീകരണം നടത്തിയതിനു മുൾപ്പെടെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.

Reactions

Post a Comment

0 Comments