പരപ്പ: കെ.എസ്.ആർ.ടി.സി ബസ്സും ജീപ്പും കൂട്ടിയിടിച്ചു .ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെറിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു .ഭാഗ്യം കൊണ്ട് മാത്രം വൻ അപകടം ഒഴിവായി. ചിറ്റാരിക്കാൽ ഈട്ടിത്തട്ട് വളവിൽ ഇന്ന് ഉച്ചയോടെയാണ് അപകടം .ബളാൽ സ്വദേശികൾ സഞ്ചരിച്ച ജീപ്പ് ചിറ്റാരിക്കാൽ ഭാഗത്തുനിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് വരികയായിരുന്നു. ചിറ്റാരിക്കാൽ ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ് .വളവിൽ കെ.എസ്.ആർ.ടി.സി തിരിക്കുന്ന സമയം ജീപ്പിൽ ഇടിക്കുകയും ജീപ്പ് റോഡിലെ
മതിൽ തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊക്കയിലേക്ക് മറിയാതെ ജീപ്പ് നിന്നതിനാലാണ് വലിയ അപകടം ഒഴിവായത് . ബളാൽ സ്വദേശികളായ തോമസ്, ജോഷി മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജീപ്പും ബസ്സിന്റെ മുൻഭാഗവും തകർന്നു . ചിറ്റാരിക്കാൽ എസ്.ഐ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
0 Comments