Ticker

6/recent/ticker-posts

50 കാരനെ കാണാതായി സ്കൂട്ടർ ചന്ദ്രഗിരി പാലത്തിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ

കാസർകോട്: ബാങ്ക് കളക്ഷൻ ഏജൻ്റിനെ കാണാതായി. ഇദ്ദേഹത്തിൻ്റെ സ്കൂട്ടർ ചന്ദ്രഗിരി പാലത്തിന് മുകളിൽ ഉപേക്ഷിച്ച
നിലയിൽ കണ്ടെത്തി. മുട്ടത്തൊടി പാമ്പാച്ചിക്കടവിലെ ആനന്ദൻ്റെ മകൻ ബി.എ. രമേശനെ 50യാണ് കാണാതായത്. ഇന്നലെ രാത്രി 8.30 മണി മുതൽക്കാണ് കാണാതായത്. സഹോദരൻ ബി.എ.ദിനേശ് 42 നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് സ്കൂട്ടർ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ചന്ദ്രഗിരിപുഴയിൽ ഉൾപ്പെടെ തിരച്ചിൽ നടക്കുന്നു.
Reactions

Post a Comment

0 Comments