പരപ്പ :പരപ്പ സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു . കമ്മാടം ബാനം റോഡിലെ നൗഷാദ് 55 ആണ് മരിച്ചത്.
ഷാർജ ദൈദിൽ ജോലി സ്ഥലത്ത്ഇന്നലെ രാത്രിയാണ് മരണം.
അവധി ദിവസമായ ഇന്നലെയും സഹപ്രവർത്തകർക്കൊപ്പം കമ്പനിയിൽ എത്തിയിരുന്നു. ഇവിടെ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെൻസ് അൽ അമാന ഫുഡ് സ്റ്റഫ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:
റസീന. അജ്മാനിലുള്ള നഹാസ് , നൗജ എന്നിവർ മക്കളാണ്. റാഹിദ് മൗക്കോട് മരുമകൻ.
0 Comments