കാഞ്ഞങ്ങാട് :
വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായിയുവാവിനെ അറസ്റ്റ് ചെയ്തു. കടത്താൻ ഉപയോഗിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. കളനാട് കൊപ്പലിൽതാമസിക്കുന്ന ചിക്കമംഗ്ളൂർ മുഡിഗരെ സ്വദേശി അബ്ദുൾ റഹ്മാൻ എന്ന രവി 28 ആണ് അറസ്റ്റിലായത്. 49 .330 ഗ്രാം എം.ഡി.എം.എ പിടികൂടി. സ്കൂട്ടറിൽ സീറ്റിനടിയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മയക്ക്മമരുന്ന്. ഇന്നലെ രാത്രികളനാട് കൊപ്പലിൽ വാഹന പരിശോധനക്കിടെയാണ് പ്രതി കുടുങ്ങിയത്. മേൽപ്പറമ്പ എസ്.ഐ വി . കെ . അനീഷിൻ്റെനേതൃത്വത്തിലാണ് പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
0 Comments