കാഞ്ഞങ്ങാട് :
ജേഷ്ഠൻ വീട്ടി വ കെട്ടി തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. പിന്നാലെ അനുജൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാലോം പറമ്പ സ്കൂളിന് സമീപത്തെ 30 കാരനാണ് കെട്ടി തൂങ്ങിയത്. ഇതിന് പിന്നാലെ അനുജനും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഇന്ന് രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തിന് പിന്നാലെയാണ് സംഭവം. ഇരുവരെയും ഒരേ ആംബുലൻസിൽ
കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ട് വരവെപരപ്പയിൽ വെച്ച് ഇവരിൽ ഒരാൾ അക്രമാസക്തനായി. നാട്ടുകാർ ഇടപെട്ട് യാത്രയാക്കി. ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments