Ticker

6/recent/ticker-posts

രണ്ട് പേരുടെ മേൽ ടിപ്പർ കയറി ഒരാളുടെ കാൽ അറ്റനിലയിൽ

കാഞ്ഞങ്ങാട്:രണ്ട് പേരുടെ മേൽ ടിപ്പർ കയറി ഒരാളുടെ കാൽ അറ്റനിലയിൽ.
  ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ടാർ മിക്സിങ് യൂണിറ്റിലാണ് ടിപ്പർ കാലിനു കയറി ജീവനക്കാർക്ക് ഗുരുതരമായ പരിക്കേറ്റത്.
കമ്പനി സൂപ്പർവൈസർ ഹൈദരാബാദ് സ്വദേശി കിരൺ റെഡ്ഡി  40,ജീവനക്കാരൻ  ജാർഖണ്ഡ് സ്വദേശി ജബായി 28 എന്നിവർക്കാണ് പരിക്ക്.
.ചാലിങ്കാൽ പന്നിക്കുന്നിലാണ് സംഭവം.മേഘ കൺസ്ട്രക്ഷൻസ് സൈറ്റിൽ ഉച്ചയോടെയാണ് അപകടം. ടിപ്പർ ലോറി പിറകോട്ട് എടുക്കുന്നതിനിടെ സമീപത്ത്
ബൈക്കിൽ ചാരി നിന്ന ജീവനക്കാരാണ് അപകടത്തിൽ പെട്ടത്.ബൈക്ക് തെന്നി ടിപ്പറിന്റെ അടിഭാഗത്തേക്ക് വീഴുകയായിരുന്നു. കിരണി
ൻ്റെ കാലിന് ഗുരുതരമായ പരുക്കുണ്ട് കാൽ അറ്റനിലയിലാണ്.  ഇവരെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments