കാഞ്ഞങ്ങാട് :9 വയസുകാരിയെ പീഡിപ്പിച്ച 46 കാരനായ രണ്ടാനഛനെ
പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പൊലീസ് അതിർത്തിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അതിക്രമത്തിനിരയായത്. വീട്ടിൽ വെച്ചായിരുന്നു കുട്ടി മാതാവിന്റെ രണ്ടാം ഭർത്താവിൻെറ അതിക്രമത്തിനിരയായത്.
സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തെ തുടർന്ന് പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
0 Comments