Ticker

6/recent/ticker-posts

ബങ്കളം സ്വദേശിയായ യുവാവ് മാൾട്ടയിൽ മരിച്ചു

കാഞ്ഞങ്ങാട് : മടിക്കൈബങ്കളം സ്വദേശിയായയുവാവ് മാൾട്ടയിൽ മരിച്ചു. 
കെ. വി. സബിനേഷ് 33 ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായാണ് വിവരം. മാൾട്ടയിൽ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചതായി വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. നാട്ടിലേക്ക് മൃതദേഹമെത്തിക്കാൻ ശ്രമം നടക്കുന്നു.
മാധ്യമ പ്രവർത്തകൻ സേതു ബങ്കളത്തിൻ്റെ മകനാണ്. മാതാവ്: യമുന . 
സഹോദരി: അളക പ്രിയ.
 അവിവാഹിതനാണ്.
Reactions

Post a Comment

0 Comments