നോർത്ത്സോൺ കലോൽസവത്തിൽ : രണ്ട് കലാതിലകപട്ടം.എവ്‌ലിൻ മേരി, വി. നന്ദനയും കലാതിലകവും റിഷാൻ എം. ഷിറാസ് കലാപ്രതിഭയുമായി.
കലാപ്രതിഭ
റിഷാൻ എം ഷിറാസ്
കോഴിക്കോട്
ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ്.കലാതിലകം
നന്ദനയും എവ്
ലിനും കോഴിക്കോട്
ഗവൺമെന്റ് മെഡിക്കൽകോളേജ് വിദ്യാർത്ഥിനികളാണ്.
കേരള ആരോഗ്യ സർവകലാശാല
നോർത്ത്സോൺ കലോത്സവം സിമെറ്റ് നഴ്സിംഗ് കോളേജ്
പെരിയയിൽ ഒക്ടോബർ 17 മുതൽ ആരംഭിച്ചു. ഇന്ന് സമാപിക്കും. രാത്രിയിലും പരിപാടി പുരോഗമിക്കുന്നു.
സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കനിഷ്ക അധ്യക്ഷത വഹിച്ചു .മുഖ്യ അതിഥിയായി ചലച്ചിത്രതാരം പി.പി. കുഞ്ഞികൃഷ്ണൻ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ പ്രണവ് ,കോളേജ് പ്രിൻസിപ്പാൾ ജയിംസ്ചാക്കോ പ്രോഗ്രാംകമ്മിറ്റി ചെയർമാൻ സ്മിത റാണി , കോളേജ് സീനിയർ സൂപ്രൻ്റ് സലിം എന്നിവർ സംസാരിച്ചു . പ്രോഗം കമ്മിറ്റി കൺവീനർ ഋഷിത സി പവിത്രൻ സ്വാഗതം പറഞ്ഞു ജില്ലാ പ്ലാനിംഗ്ബോർഡ് അംഗം മായ പരിപാടിക്ക് നന്ദി അറിയിച്ചു.
0 Comments