Ticker

6/recent/ticker-posts

പടന്നക്കാട് ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കാഞ്ഞങ്ങാട്: ദേശീയ പാതക്കരികിൽ പടന്നക്കാട് നിർത്തിയിട്ടിരുന്ന ലോറിയിൽ മോട്ടോർ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രാത്രിയിലാണ് അപകടം.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവ ൽ സ്വദേശികളായ
അനുരാഗ് 24, ആനന്ദ കൃഷ്ണൻ 24 എന്നിവരാണ് മരിച്ചത്. പടന്നക്കാട് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. ഗുരുതര നിലയിൽ ഇരുവരെയും 
 കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചു.
ഇരുവരും തെയ്യം കാണാൻ പോവുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങൾ ജില്ലാശുപത്രിയിൽ.
Reactions

Post a Comment

0 Comments