Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പടന്നക്കാട് കാറിൽ
 കടത്തിയ എം.ഡി.എം.എ
യുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 9.15 മണിയോടെ ദേശീയ പാതയിൽ പടന്നക്കാട് മേൽപ്പാലത്തിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പടന്നക്കാട്ടെ സി.പി. ജമാൽ 28, കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിലെ പി. അഫ്സൽ 29, പടന്നക്കാട്ടെ അസീബ് 19 എന്നിവരാണ് അറസ്റ്റിലായത്.
1.900 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പടന്നക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ . കാറും മയക്ക് മരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
തൂഫാൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനിൽ കുമാറിൻ്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർ പി. എ. ബാസിത്ത്, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളായ രാഹുൽ , ജ്യോതിഷ്, സനീഷ്, എസ്. ഐ രാമചന്ദ്രൻ
ഡ്രൈവർ സുജിത്ത് എന്നിവർ പ്രതികളെ പിടികൂടാനുണ്ടായിരുന്നു.
Reactions

Post a Comment

0 Comments