Ticker

6/recent/ticker-posts

ഭിന്നശേഷി കുട്ടികൾക്ക് 33 വർഷമായി തണൽ വിരിച്ച് എം.ബി. എം ട്രസ്റ്റ്

കാഞ്ഞങ്ങാട് : ഭിന്നശേഷി കുട്ടികൾക്ക് 33 വർഷമായി തണലൊരുക്കുന്ന കാഞ്ഞങ്ങാട് മാവുങ്കാൽ ആനന്ദാ ശ്രമത്തെ റോട്ടറി എം.ബി.എം ചാരിറ്റബിൾ ട്രസ്റ്റ് കേരളത്തിന് അഭിമാനമാണിന്ന്. മൂന്ന് പതിറ്റാണ്ടിനിടെ 400 ഓളം ഭിന്നശേഷിക്കാരെ കൈ പിടിച്ചു കയറ്റിയ ഈ സ്കൂളിൽ നിലവിൽ 150 പേർ ഉണ്ട്. ജീവിതത്തിൽ തിരിഞ്ഞ് നോക്കാനാരുമി ല്ലാതെ വീടിൻ്റെ അകത്തളങ്ങളിൽ വീർപ്പുമുട്ടി കഴിയേണ്ടിവരുമായിരുന്ന ഒരു വിഭാഗത്തിന് ജീവിക്കാൻ പ്രേരണയും സന്തോഷവും നൽകാൻ ഈ പ്രസ്താനത്തിന് കഴിയുന്നുണ്ടെന്ന് വിദ്യാലയത്തിലെ പ്രധാന അധ്യാപിക ബീന സുകു പറഞ്ഞു. നാല് വയസ് മുതൽ 42 വയസ് വരെയുള്ള വർ ഇവിടെയുണ്ട്. പ്രായം 40 കഴിയുമ്പോഴും മനസ് പ്രായമാകാത്ത വരെ ഇവിടെ ചേർത്ത് നിർത്തുന്നു. എഴുത്തും വായനക്കു മപ്പുറം തൊഴിൽ മേഖലകളിൽ പ്രാപ്തരാക്കുന്നതിനും മുൻഗണന നൽകുന്നു. 1992 ൽ പഴയ ജില്ലാ ശുപത്രിക്ക് സമീപമായിരുന്നു തുടക്കം. കാഞ്ഞങ്ങാട്ടെ പൗരപ്രമുഖനായിരുന്ന പരേതനായ എം.ബി. മൂസ ആനന്ദാശ്രമത്തിനടുത്ത് രണ്ട് ഏക്കറോളം സ്ഥലം സൗജന്യമായി നൽകിയതിനെ തുടർന്ന് ആവർഷം തന്നെ ഇങ്ങോട്ടേക്ക് മാറി. 15 കുട്ടികളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. 12 ടീച്ചർമാരും 12 ജീവനക്കാരുമുണ്ട്. സർക്കാരിൽ നിന്നും കാര്യമായ സഹായം കിട്ടാത്തപ്പോഴും ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഭംഗിയായി നടത്തി പോകുന്നു. ഉച്ച ഭക്ഷണം മാത്രമാണ് സർക്കാറിൻ്റെ തായി കിട്ടുന്നത്. മുൻ വർഷങ്ങളിൽ ചെറിയ തോതിൽ ഗ്രാൻ്റ് ലഭിച്ചിരുന്നു. ഈ വർഷം അതും ലഭിച്ചില്ല. സർക്കാർ സഹായം കൂടി ലഭിച്ചാൽ ഭൗതിക വെല്ലുവിളികൾ നേരിടുന്ന ഇവർക്ക് കൂടുതൽ ആശ്വാസമായേനെ. തങ്ങൾ ഒന്നിനും പ്രാപ്തരല്ലെന്ന സമൂഹത്തിൻ്റെ കാഴ്ചപ്പാട് മാറ്റാൻ പ്രവർത്തിയിലൂടെ ഇതിനോടകം ഇവര തെളിയിച്ചിട്ടുണ്ട്. നാഷണൽ ഒളിബിക് സിൽ ഇവിടത്തെ രണ്ട് വിദ്യാർത്ഥികൾ മെഡൽ നേടി. ഹാൻ്റ്ബോളിൽ ഒരാൾ സ്വർണം നേടി. വോളിബോളിൽ വെങ്കലവും കിട്ടി. മെഡിക്കൽ കവർ നിർമാണം, ഫിനോയിൽ നിർമ്മാണം, ടൈലറിംഗിൽ പരിശീലനം ഉൾപ്പെടെ നടത്തുന്നു. ഇവർ നിർമ്മിക്കുന്ന സാധനങ്ങൾ വിൽപ്പന നടത്തി കിട്ടുന്നതുക ഇവരുടെ അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുന്നു. തൊഴിൽ പരിശീലനത്തിൽ പ്രാപ്തരാക്കുന്നതിൽ സ്കൂൾ 100 ശതമാനം വിജയം കൈവരിച്ചുവെന്ന് തന്നെ പറയാം. കലാകായിക പരിപാടികൾ ഇവരിലുണ്ടാക്കുന്ന മാനസികോല്ലാസം ചില്ലറയല്ല. കലാപരിപാടികൾ നടത്തി ഒട്ടേറെ സമ്മാനങ്ങൾ വാരിക്കുട്ടി. സാമൂഹ്യ നീതി വകുപ്പ് നടത്തി വരുന്ന കലാമൽ സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. ഇവരെ മുഖ്യധാരയിൽ ഉയർത്തിക്കൊണ്ട് വരുന്നതിൽ ടീച്ചർമാരും ജീവനക്കാരും നൽകുന്ന സേവനം വാക്കുകൾക്കപ്പുറത്താണ്. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിൻ്റെ എല്ലാ സഹായവും എന്നു മുണ്ട്. അന്തരിച്ച ആ നന്ദാ ശ്രമത്തിലെ സച്ചിതാനന്ദ സ്വാമി ഈ സ്ഥാപനത്തെ നില നിർത്താൻ നടത്തിയ പരിശ്രമം വളരെ വലുതാണ്. ഇപ്പോഴത്തെ ആശ്രമം സ്വാമി മുക്താനന്ദയും സഹായം നൽകി വരുന്നു. സർക്കാർ കൂടി കനിഞ്ഞാൽ ഈ മാതൃക സ്ഥാപനത്തെ കൂടുതൽ വളർച്ചയുടെ പാതയിൽ നയിക്കുമെന്ന് ഇവരുടെ രക്ഷിതാക്കളുടെ സംഘടനയായ പേയ്ഡ് ജില്ലാ പ്രസിഡൻ്റ് ടി. മുഹമ്മദ് അസ്ലംപറഞ്ഞു.


Reactions

Post a Comment

0 Comments