Ticker

6/recent/ticker-posts

പൊലീസിനെ ആക്രമിച്ചതിന് 75 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്, യൂത്ത് കോൺഗ്രസ്, എ.ബി. വി. പി പ്രവർത്തകർക്കെതിരെയും കേസ്

കാഞ്ഞങ്ങാട് : മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ 75 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. സംഘർഷത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ചതിന് ഉൾപ്പെടെയാണ് കേസ്. ചീമേനി എസ്.ഐ വി . കെ . സുരേഷൻ,നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് 39,ഹോസ്ദുർഗിലെ സിവിൽ ഓഫീസർ വിനീഷ് 34, ഉൾപ്പെടെയുള്ള വർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിൽസ തേടി. എസ്. എഫ്. ഐ പ്രവർത്തകരായ അനുരാജ്, അഭിൻ ചന്ദ്, ഇമ്മാനുവൽ, വിഷ്ണു, കൃഷി ത, പ്രണവ്, അഭി നാൻ, പ്രവീഷ, അനുരാഗ് പുല്ലൂർ, അജിത്ത് ചന്ദ്രൻ, കാർത്തിക് അടക്കമുള്ള വർക്കെതിരെയാണ് കേസ്. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും ആശുപത്രിയിൽ മാർഗതടസമുണ്ടാക്കിയതിനു മുൾപെടെയാണ് കേസ്. പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായും എഫ് ഐ ആറിൽ പറയുന്നു. കെ. എസ്. യു- യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ കൈ എല്ല് പൊട്ടി പരിക്കേറ്റഎ.എസ്.ഐ സക്കീനത്താവി യെ ആശുപതിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് : മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ 15 കെഎസ്.യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് അടക്കമുള്ള വർക്കെതിരെയാണ് കേസ്. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും ആശുപത്രിയിൽ മാർഗതടസമുണ്ടാക്കിയതിനു മുൾപെടെയാണ് കേസ്.

കാഞ്ഞങ്ങാട് : മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ അഞ്ച് എ.ബി. വി.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ചെർക്കളയിലെ മനോജ് കുമാർ 24, മാണിക്കോത്തെ പ്രാണിത് ചന്ദ്രൻ 20,കുറ്റിക്കോലിലെ ശിവദാസ് 24, തിരുവനന്തപുരം സ്വദേശി അഭിൻ 21, ഒഴിഞ്ഞ വളപ്പിലെ വിഷ്ണു 23 എന്നി വർക്കെതിരെയാണ് കേസ്. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും ആശുപത്രിയിൽ മാർഗതടസമുണ്ടാക്കിയതിനു മുൾപെടെയാണ്.






Reactions

Post a Comment

0 Comments