കാഞ്ഞങ്ങാട് :
സ്വകാര്യ ബസിൻ്റെ രണ്ട് ബാറ്ററികൾ കള്ളന്മാർ കൊണ്ട് പോയി. കയ്യൂരിൽ നിർത്തിയിട്ടിരുന്ന ശ്രീകൃഷ്ണ ബസിൻ്റെ ബാറ്ററികളാണ് മോഷണം പോയത്. വർഷങ്ങളായി രാത്രി നിർത്തിയിടുന്ന സ്ഥലത്ത് നിന്നു മാണ് മോഷണം. ഇന്ന് രാവിലെ ജീവനക്കാർ ബസ് എടുക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബസിൻ്റെ അകത്തെ പെട്ടിക്കുള്ളിൽ ഘടിപ്പിച്ചിരുന്ന ബാറ്ററികളാണ് മോഷണം പോയത്. കാൽലക്ഷത്തിലേറെ വിലയുണ്ട്. ചീമേനി പൊലീസിൽ പരാതി നൽകി.
0 Comments