Ticker

6/recent/ticker-posts

വ്യാപാരികളുടെ പ്രതിഷേധം വഴിവാണിഭക്കാർ കാഞ്ഞങ്ങാട് ടൗണിൽ സ്ഥാപിച്ച ഇരുമ്പ് സ്റ്റാൻഡുകൾ നീക്കി

കാഞ്ഞങ്ങാട് : നഗരത്തിൽ വഴി വാണിഭക്കാർ സ്ഥാപിച്ച ഇരുമ്പ് സ്റ്റാൻ്റുകൾ വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് മണിക്കൂറുകൾക്കകം നഗരസഭ ഇടപെട്ട് എടുത്ത് മാറ്റി. കോട്ടച്ചേരി പഴയ മെട്രോ പാലസിന് സമീപം സ്ഥാപിച്ച പതിനൊന്ന് തട്ടുകളാണ് നീക്കിയത്. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു സ്ഥാപിച്ചത്. വാഹനത്തിൽ കൊണ്ട് വന്ന് ഇറക്കി വെച്ചതോടെ രാത്രി വ്യാപാരികൾ സംഘടിച്ച് എതിർപ്പുമായി രംഗത്ത് വന്നു. ഇവിടെ വഴിയോര കച്ചവടം നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വർക്ക് കച്ചവടം ചെയ്യാനായിരുന്നു സ്റ്റാൻ്റ് കൊണ്ട് വന്നത്. 3000 രൂപ വീതം സ്വന്തം ചിലവിൽ സ്ഥാപിച്ചതായിരുന്നു സ്റ്റാൻ്റ്. നഗരം വൃത്തിഹീനമാകാതിരിക്കാനും കച്ചവടം സുഗമമാക്കാനുമാണ് സ്റ്റാൻ്റ് സ്ഥാപിച്ചതെന്ന് വഴി വാണിഭ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. പതിനൊന്ന് സ്റ്റാൻ്റുകളാണ് സ്ഥാപിച്ചത്. ഒരു മീറ്റർ വീതിയും നീളവുമുള്ള സ്റ്റാൻ്റുകളാണിത്. സി.ഐ.ടി.യു വഴി വാണിഭ അസോസിയേഷൻ്റെ നിർദ്ദേശപ്രകാരമായിരുന്നു സ്റ്റാൻ്റുകൾ സ്ഥാപിച്ചത്. എന്നാൽ ഇത് വഴി തടസം ഉണ്ടാക്കുമെന്നും കടയിലേക്ക് ആളുകൾക്ക് വരാൻ കഴിയില്ലെന്നും പറഞ്ഞായിരുന്നു വ്യാപാരികൾ രംഗത്ത് വന്നത്. വ്യാപാരി നേതാക്കൾ വിളിച്ചറിയിച്ചതിനെ തുടർന്ന് രാത്രിയിൽ തന്നെ നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത സ്ഥലത്തെത്തി. നഗരസഭ ഉദ്യോഗസ്ഥരും എത്തി. സ്റ്റാൻ്റ് സ്ഥാപിക്കുന്ന വിവരം അറിഞ്ഞില്ലെന്ന് ചെയർപേഴ്സൺ വ്യാപാരികളോട് പറഞ്ഞു. പ്രതിഷേധത്തിനൊടുവിൽ നഗരസഭ വാഹനത്തിൽ മുഴുവൻ സ്റ്റാൻ്റുകളും നഗരസഭ കാര്യാലയത്തിലേക്ക് മാറ്റുകയായിരുന്നു. സ്റ്റാൻ്റ് മാറ്റിയതിനെതിരെ വഴി വാണിഭ അസോസിയേഷനും രംഗത്ത് വന്നു. ഇന്ന് ചെയർപേഴ്സണിനെ നേരിൽ കാണുമെന്ന് വഴി വാണിഭ അസോസിയേഷൻ സി.ഐ. ടി. യുനേതാക്കൾ പറഞ്ഞു.

Reactions

Post a Comment

0 Comments