Ticker

6/recent/ticker-posts

സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് :സ്വകാര്യ ബസ് ഇടിച്ച് സുഹൃത്തുക്കൾ
ക്കൊപ്പം നടന്ന് പോവുകയായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. ചെറുവത്തൂർ കൈതക്കാട്ടെ മൂലയിൽ കുഞ്ഞമ്പുവിൻ്റെ മകൻ രമേശനാണ് 47 പരിക്കേറ്റത്. ചെറുവത്തൂർ ഓവർ ബ്രിഡ്ജിന് മുകളിൽ പുലർച്ചെയാണ് അപകടം. ചെറുവത്തൂർ ഭാഗത്തേക്ക് സുഹൃത്തുക്കൾക്ക് ഒപ്പം നടന്ന് പോകവെ പടന്ന ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ് പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് തലക്കാണ് പരിക്ക്. ബസ് ഡ്രൈവറുടെ പേരിൽ ചന്തേര പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments