കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഷോം സ്‌റ്റിക്കേർസ് എഫ്.സി. മാണിക്കോത്തിനെ (സോക്കർ ഷൊർണൂർ ) ഫ്രണ്ട്‌സ് പൊവ്വൽ (മെർമർ ഇറ്റാലിയ സാബാൻ കോട്ടക്കൽ ) പെന്നാൽട്ടി കിക്കിലൂടെ പരാജയപ്പെടുത്തി. ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിൽ ഫ്രെണ്ട്സ് പൊവ്വലിന്റെ റഹീം 23–ാം മിനിറ്റിൽ ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ കൊണ്ടാണ് വല കുലുക്കിയത്. രണ്ടാം പകുതി 10–ാം മിനുട്ടിൽ ഷോം സ്റ്റിക്കേർസ് മാണിക്കോത്ത് തിരിച്ചടിച്ചു സമനിലയിലാക്കി നൈമറായിരുന്നു ഗോൾ വലയത്തിലാക്കിയത്. രണ്ടാം പകുതിയുടെ 14–ാം മിനിറ്റിൽ ഷോം സ്‌റ്റിക്കേർസ് മണിക്കോത്തിന്റെ നിജീഷ് ലീഡ് നേടിയെങ്കിലും 20–ാം മിനിറ്റിൽ ഫ്രെണ്ട്സ് പൊവ്വലിലെ തലിബ സമനിലയിലാക്കി. മത്സരം അവസാനിക്കും വരെ ഇരു ടീമുകളും 2-2 ഗോൾ വീതം നേടുകയായിരുന്നു. തുടർന്ന് പെന്നാൽട്ടി കിക്കിലൂടെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ഫ്രെണ്ട്സ് പൊവ്വൽ വിജയിക്കുകയായിരുന്നു. മികച്ച കളിക്കാരനായി പൊവ്വലിലെ റഹീമിനെ തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരം അരിയാൽ ബ്രദേർസ് അതിഞ്ഞാൽ (അഭിലാഷ് എഫ്. സി. കുപ്പൂത്ത് ) റോയൽ സ്റ്റാർ മുട്ടുന്തല (കെ. എം. ജി മാവൂർ ) തമ്മിൽ ഏറ്റുമുട്ടും.
0 Comments