കോനയിലെ ആൻ്റണി ഡയസിൻ്റെ മകൻ
ക്ലൈവ് ഡയസ് 39 ആണ് മരിച്ചതെന്നാണ് തിരിച്ചറിഞ്ഞത്.കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം കണ്ടത്. പ്ലാറ്റ്ഫോം കഴിഞ്ഞ് കുശാൽ നഗർഭാഗത്തായാണ് മൃതദേഹം കണ്ടത്. ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നാലെ വന്ന ചെറുവത്തൂർ - മംഗ്ളുരു പാസഞ്ചർ മൃതദേഹം കണ്ട് അൽപ്പ നേരം നിർത്തിയിട്ടു. പൊലീസ് എത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
0 Comments