Ticker

6/recent/ticker-posts

മൂന്ന് മാസം മുൻപ് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട്:മൂന്ന് മാസം മുൻപ് ദുബായിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെർക്കള പൈക്ക അർളടുക്കയിലെ അബൂബക്കറിൻ്റെ മകൻ ഒ.പി. ഇബ്രാഹീം 37 ആണ് മരിച്ചത്. ഇന്നുച്ചക്ക് വീട്ടിൽ വെച്ച് കുളികഴിഞ്ഞ് മുറിയിലെത്തിയ ഉടൻ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റാസൽഖൈമയിൽ കടയിൽ ജീവനക്കാരനായിരുന്നു. ഖബറടക്കം വൈകീട്ട് നടക്കും. ഭാര്യ: റഹ്മത്ത് നിസ. മക്കൾ: സഹ്റാസ്, സഹ്ദി .
Reactions

Post a Comment

0 Comments