കാഞ്ഞങ്ങാട് :ഇന്ന് ഫലം പ്രഖ്യാപിച്ച പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി പി ദേവികയുടെ മിന്നുന്ന നേട്ടം.
രാവണേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ദേവിക അജാനൂർ പടിഞ്ഞാറേക്കരയിലെ കുഞ്ഞിക്കൃഷ്ണന്റെയും സുജാതയുടെയും മകളാണ്. ജില്ലയിൽ സയൻസ് വിഷയത്തിൽ മുഴുവൻ മാർക്കും നേടിയ ഏക വിദ്യാർത്ഥിനിയാണ്. എഞ്ചിനീയറിങ് പഠനത്തിനാണ് ദേവിക തയ്യാറെടുക്കുന്നത്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിനു സമീപത്തെ വി ആർ എജ്യുക്കേഷനിലാണ് ദേവിക പരീക്ഷാ പരിശീലനം നടത്തിയത്. സഹോദരി പി വിദ്യ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.
0 Comments