കാഞ്ഞങ്ങാട് :ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്
നടത്തിയ 24 ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു മാർച്ച്. ബേഡകം പൊലീസ് നേരത്തെ റജിസ്ട്രർ ചെയ്ത ഒരു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് ബേഡഡുക്ക ബി.ജെ പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മഹേഷ് ഗോപൻ, ജയകുമാർ, അശ്വിൻ, സദാശിവൻ, രതീഷ്, മനു ലാൽ, ദിലീപ്, ഉദയൻ, ദാമോദരൻ, ജയരാജൻ, ഗിരി, രാമചന്ദൻ, അജീഷ് ഉൾപെടെ ഉള്ളവർക്കെതിരെയാണ് കേസ്. മാർഗതടസമുണ്ടാക്കി മാർച്ച് നടത്തിയതിനാണ് ബേഡകം പൊലീസ് കേസെടുത്തത്.
0 Comments