Ticker

6/recent/ticker-posts

പൊലീസിൻ്റെ സ്പെഷ്യൽ ഡ്രൈവ് 866 പേർക്കെതിരെ നടപടി, 51ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന

കാഞ്ഞങ്ങാട് :ജില്ലയിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വ്യാപക പരിശോധന നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തു .
 ജില്ലാ പൊലീസ് മേധാവി  ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 142 കേസുകൾ രജിസ്റ്റർ ചെയ്തു. എൻ. ഡി. പി. എസ്  ആക്ട് പ്രകാരം 12 കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി ആക്ട് പ്രകാരം 22 കേസുകൾ, കേരള ഗെയിമിംഗ് ആക്ട് പ്രകാരം 9  കേസുകൾ, മോട്ടോർ വാഹന നിയമ പ്രകാരം 61 കേസുകൾ രജിസ്റ്റർ ചെയ്യുകയും 866  പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത മണൽ കടത്തിന് 3 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 194 വാറണ്ടുകൾ നടപ്പിലാക്കി. റൗഡി ലിസ്റ്റിൽപ്പെട്ട 154 പേരെ പരിശോധിക്കുകയും ചെയ്തു. 51 ഹോട്ടലുകളിലും ലോഡ്ജുകളിലുമായി പരിശോധന നടത്തി.
Reactions

Post a Comment

0 Comments