ദേശീയപാതയിൽ കനത്ത മഴയിൽ നാശനഷ്ടമുണ്ടായ വിവിധ സ്ഥലങ്ങളിൽ ജില്ലാ കലക്ടർ സന്ദർശനം നടത്തി ദേശീയപാത നിർമ്മാണം നടക്കുന്ന കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് കിഴക്ക് ഭാഗത്ത് 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലും കാസർകോട് നിന്ന് കണ്ണൂർ പോകുന്ന ഭാഗത്തായി വിള്ളൽ ഉണ്ടായിട്ടുണ്ട്. ഇതിന് തെക്കു മാറിയുള്ള സർവീസ് റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ട ഭാഗവും ജില്ലാ കലക്ടർ സന്ദർശിച്ചു.
0 Comments