Ticker

6/recent/ticker-posts

കാസർകോട്, കണ്ണൂരിൽ നിന്നുമടക്കം ഹവാല പണം തട്ടിയെടുത്ത സംഘത്തിലെ കണ്ണി അറസ്റ്റിൽ

കണ്ണൂർ :കാസർകോട് നിന്നും കണ്ണൂരിൽ നിന്നുമടക്കം ഹവാല പണം തട്ടിയെടുത്ത സംഘത്തിലെ കണ്ണി അറസ്റ്റിൽ. ഹവാല ഇടപാട് നടത്തുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വൻ സംഘത്തിലെ കണ്ണിയെയാണ് ചക്കരകല്ല് ഇൻസ്പെക്ടർ എം. പി . ആസാദും സംഘവും അറസ്റ്റ് ചെയ്തത്. ചിറക്കൽ പുതിയ തെരുനടുക്കണ്ടിയിലെ എൻ. മുബാറക് 31ആണ് പിടിയിലായത്.
അഞ്ചരക്കണ്ടി സ്വദേശിയുടെ എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിൽ രണ്ട് പ്രതികൾ നേരത്തെ പിടിയിലായി. രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. അഞ്ചരക്കണ്ടി സ്വദേശിയുടെ എട്ട് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കാറിന് വ്യാജനമ്പർ
 പ്ലേറ്റ് പതിച്ചായിരുന്നു കൊള്ളനടത്തിയത്.
പണം തട്ടിയതിന് പ്രതിക്കെതിരെ കാസർകോട് പൊലീസിലും കേസുണ്ട്. വിവിധ ജില്ലകളിലായി നിരവധി കേസുകളുണ്ട്. ഇൻസ്പെക്ടർ എം.പി. ആസാദിന് പുറമെ എസ്.ഐ സജേഷ് സിജോഷ് , വിപിൻ വളപട്ടണം , അജയകുമാർ, നാസർ എന്നിവരും പ്രതിയെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നു.
Reactions

Post a Comment

0 Comments