കാഞ്ഞങ്ങാട് :കാലിക്കടവിലും മാവുങ്കാൽ മൂലക്കണ്ടത്തും ദേശീയ പാത പുഴയായി. ഇന്നലെ രാത്രി മുതൽ പെയ്ത മഴയെ തുടർന്നാണിത്. കാലിക്കടവ് ടൗൺ ഉൾപെടെ പൂർണമായും വെള്ളത്തിലായി. വലിയ ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്. ദേശീയ പാത നിർമ്മാണം മൂലം വെള്ളം കടന്ന് പോകാൻ കഴിയാതെ കെട്ടി നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. കടകളിലുൾപെടെ വെള്ളം കയറുന്ന അവസ്ഥയിലുമായി. മൂലക്കണ്ടം ദേശീയ പാതയിലും വെള്ളം കെട്ടി നിൽക്കുന്നു. സമീപത്തെ വീടുകളിലുൾപ്പെടെ വെള്ളം കയറുമെന്ന ഭീഷണിയിലാണ്. ദേശീയ പാതയിൽ പല ഭാഗങ്ങളിലും വലിയ നിലയിൽ വെള്ളം കെട്ടി നിൽക്കുന്നത് ജനങ്ങളെ വലക്കുന്നു. പല ഭാഗങ്ങളിലും അപകട ഭീഷണിയുമുയർന്നു.
0 Comments