Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലെ കുഴിയിൽ നിരവധി പേർ വീണു മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കാഞ്ഞങ്ങാട് : രണ്ട് മാസം മുൻപ് അടച്ചിട്ട കാഞ്ഞങ്ങാട് നഗരസഭ പഴ ബസ് സ്റ്റാൻ്റ് വെള്ളക്കെട്ടിൽ . നിർമ്മാണ ആവശ്യത്തിന് സ്റ്റാൻ്റിലുടനീളം അര അറ്റം കുഴി കുത്തിയിരിക്കുകയാണ്. സ്റ്റാൻ്റിൽ വെള്ളം കയറി തോടായ തോടെ കുഴികൾ കാണാതെയായി. ഈ കുഴിയിൽ  സ്ത്രീകൾ അടക്കം നിരവധിയാത്രക്കാർ വീണു. പണി നടക്കുന്ന സ്റ്റാൻ്റ് പൂർണമായും തുറന്നിട്ട നിലയിലായതിനാൽ ആളുകൾ ഇത് വഴി പോകുന്നുണ്ട്. ശുചിമുറിയിലേക്കും ചില കടകളിലേക്കും പോകണമെങ്കിൽ സ്റ്റാൻ്റ് കടക്കണം. നിരവധി പേർക്ക് വീണ് പരിക്ക് പറ്റി. കഴിഞ്ഞ മൂന്നാം തിയതി ഡിവൈഎസ്പി വിളിച്ച് ചേർത്ത യോഗത്തിൽ സ്കൂൾ തുറക്കുന്നതും കാല വർഷം അടുത്തതും കൊണ്ട് എത്രയും പെട്ടന്ന് പണി തീർത്ത് ബസ് സ്റ്റാന്റ് തുറക്കാൻ തീരുമാനമായിരുന്നു. തീരുമാനമെടുത്തതിൻ്റെ പിറ്റെ ദിവസം പണി തുടങ്ങി. ഒരു ആഴ്ച കൊണ്ട് കിളച്ചെടുത്തു. ഡ്രൈനേജിന് കുഴിയും എടുത്തശേഷം പണി നിർത്തിയതായി പരാതി ഉയർന്നു. ദിവസങ്ങളായി കുഴിയിൽ വെള്ളം നിറഞ്ഞ് അപകട ഭീഷണി യിലാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. സ്കൂൾ തുറക്കാൻ 10 ദിവസം ബാക്കി നിൽക്കെ കാലവർഷം എത്തിയ സാഹചര്യത്തിൽ പെട്ടന്ന് പണി തീർത്ത് സ്റ്റൻ്റ് തുറന്ന് കൊടുത്തില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയേറി. ആയിരത്തിൽ പരം കുട്ടികൾ ബസ് സ്റ്റാന്റ് വഴിയാണ് സ്കൂളിൽ പോവുന്നത്. ആളുകൾ കുഴിയിൽ വീണ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശവും നൽകി.കാഞ്ഞങ്ങാട് സ്വദേശി പി.നവീൻ രാജ്   നൽകിയ പരാതിയെ തുടർന്നാണ് നടപടി.

Reactions

Post a Comment

0 Comments