Ticker

6/recent/ticker-posts

അമ്പലത്തറ പെൺകുട്ടിയുടെ മരണം:ബിജു പൗലോസിനെ മഡിയനിലെത്തിച്ചു ക്വാർട്ടേഴ്സിൽ തെളിവെടുപ്പ്

കാഞ്ഞങ്ങാട്: പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജു പൗലോസിനെ തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റെയും ഭാഗമായി ഇന്ന് രാവിലെ മഡിയനിലെത്തിച്ചു.പെൺകുട്ടി ഇവിടെ പ്രവർത്തിച്ച ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.സമീപത്ത് താമസിക്കുകയും ചെയ്തിരുന്നു.ഇവിടെവച്ചാണ് ബിജു പൗലോസിനെ പരിചയപ്പെടുന്നത് എന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിൽ
 ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ്      സംഘമാണ് ബിജു പൗലോസിനെ മഡിയനിൽ കൊണ്ടുവന്നത്. മഡിയനിലെ സ്വകാര്യ ക്വാർട്ടേഴ്സ് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ബിജു പൗലോസും പെൺകുട്ടിയും ഇവിടെ താമസിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പ്രതിയെ മൂന്ന് ദിവസത്തേക്കാണ് ഹോസ്ദുർഗ് കോടതി തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന് വിട്ടു നൽകിയത്.
Reactions

Post a Comment

0 Comments