Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ ബൈക്കിടിച്ച് വീട്ടമ്മക്കും യുവാവിനും ഗുരുതരം

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ മോട്ടോർ ബൈക്കിടിച്ച് വീട്ടമ്മക്കും 
ബൈക്കോടിച്ച യുവാവിനും ഗുരുതരമായി പരിക്കേറ്റു. രാത്രി 9.30 ന് ലോലിനോ ഷോപ്പിന് സമീപം സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന പുതിയ കോട്ടയിലെ അലീമക്കും 66, ബൈക്ക് ഓടിച്ച യുവാവിനുമാണ് പരിക്കേറ്റത്. വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് മറിയുകയായിരുന്നു. ഇരുവരെയും കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അലീമയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments