കാഞ്ഞങ്ങാട് : നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും എം.ഡി.എം എ യുമായിരണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 2.50 ഗ്രാം എം.ഡി.എം എ യും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂർകാറമേൽ ജാബിർ അബ്ദുൾ ഖാദർ 34, കാറമേലിലെ ടി. മുസാഫിർ 30 എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തൃക്കരിപ്പൂർ പൂച്ചോലിലെ ശ്മശാനത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും ചന്തേര പൊലീസാണ് എം.ഡി.എം എ കണ്ടെത്തിയത്. 3500 രൂപയും പിടികൂടി. ഇൻസ്പെക്ടർ കെ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്.ഐ മൗഷമി സീനിയർ സിവിൽ ഓഫീസർ ശ്രീജിത്ത് ഡ്രൈവർ ഹരീഷ് എന്നിവർ ചേർന്നാണ് എം.ഡി.എം എ പിടികൂടിയത്.
0 Comments