Ticker

6/recent/ticker-posts

മൂന്ന് നില കെട്ടിടത്തിന് മുകളിലെ കൂറ്റൻ ഫ്ളക്സ് ബോർഡ് അപകടാവസ്ഥയിലായി രക്ഷക്കെത്തി ഫയർ ഫോഴ്സ്

കാഞ്ഞങ്ങാട് : ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീഴായാറായ കൂറ്റൻ പരസ്യ ബോർഡ് സുരക്ഷിതമാക്കി കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.അതിഞ്ഞാൽ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കച്ചവട കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡാണ്  മറിഞ്ഞു വീണ് അപകടാവസ്ഥയിലായത്. വിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സെത്തി. മണിക്കൂറുകളെടുത്ത് ഇരുമ്പ് ബോർഡിനെ കെട്ടി സുരക്ഷിതമാക്കി പരസ്യ സ്ഥാപന ഉടമയെ വിവരം അറിയിച്ചു. ഇവരെത്തി ഫ്ളക്സ് കീറി കളഞ്ഞ തോടെയാണ് അപകടം ഒഴിവായത്. പൂച്ചക്കാട് തെക്ക് പുറം റോഡിൽ  മരം കടപഴകി വീണു. ഫയർഫോഴ്സും നാട്ടുകാരുമെത്തിയാണ് മരം മുറിച്ചുമാറ്റിയത്.  കോടോംതട്ടുമ്മൽ പൊടവടുക്കത്ത് പോസ്റ്റ് മാൻ ദാമോദരൻ്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. ഓടിട്ട വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. 

Reactions

Post a Comment

0 Comments