Ticker

6/recent/ticker-posts

പുതിയ കോട്ട കേന്ദ്രീകരിച്ച് വൻ വ്യാജ രേഖ നിർമ്മാണം പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട്: വിവിധ സർവകലാശാലകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും വ്യാജരേകൾ ചമച്ച് കൊടുക്കുന്ന സംഘത്തെ ഇന്ന് വൈകിട്ട് വരെ കോടതി പാെലിസ് കസ്റ്റഡിയിൽ വിട്ടു. പുതിയ കോട്ടയിലെ നെറ്റ് ഫോർ യു സ്ഥാപനം ഉടമ സന്തോഷ് കുമാർ, മുഴക്കോത്തെ രവീന്ദ്രൻ, ഹോസ്ദുർഗ് കടപ്പുറത്തെ ശിഹാബ് എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പൊലിസിന്റെ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിൽ ഒരാഴ്ച മുമ്പാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ പ്രമുഖ സർവകലാശാലകളുടെ ബിരുദ - ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ, ആർ ടി ഓഫീസുകൾ നൽകുന്ന വിവിധ ലൈസൻസുകൾ, സീലുകൾ എന്നിവ ഉൾപ്പെടെ ഇവരിൽ നിന്നും കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണം നടത്താനാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇന്നലെയാണ് കസ്റ്റഡിയിൽ വിട്ടു നൽകിയത്. പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.

Reactions

Post a Comment

0 Comments