കാഞ്ഞങ്ങാട് : കുട്ടിയെ അംഗനവാടിയിലക്കിയ ശേഷംജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് പോയ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയപരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു. മുഴക്കോം വടക്കെ കര സ്വദേശിനിയായ 40കാരിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ 10 ന് കുട്ടിയെ അംഗനവാടിയിലാക്കിയ ശേഷം വീട്ടിലെന്തി മുഴക്കോത്തെ ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് പോയതാണ്. വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
0 Comments