Ticker

6/recent/ticker-posts

ബിന്ദു രണ്ട് വീടുകളിൽ കൂടി കവർച്ച നടത്തി ആഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു

കാഞ്ഞങ്ങാട് :വീട് തുറന്ന് മൂന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ  അറസ്റ്റിലായ യുവതി രണ്ട് വീടുകളിൽ കൂടി കവർച്ച നടത്തിയതായി തെളിഞ്ഞു. കഴിഞ്ഞ മാസം 27ന്  ചെറുവത്തൂർ പയ്യങ്കി സ്വദേശിനി യുടെ വീട് തുറന്ന് അലമാരയിൽ സൂക്ഷിച്ച  സ്വർണ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ  ചന്തേര പൊലീസ് പിടികൂടിയ തുരുത്തി അസ്സൈനാർമുക്ക് സ്വദേശിനി
കെ. ബിന്ദു  44 ആണ്  രണ്ട് വീടുകളിൽ കൂടി കവർച്ച നടത്തിയതായി തെളിഞ്ഞത്. കോടതികസ്റ്റഡിയിൽ വിട്ട് നൽകിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ബിന്ദു, മറ്റ് രണ്ട് വീടുകളിൽ കൂടി കവർച്ച നടത്തിയതായി സമ്മതിച്ചത്. ചെറുവത്തൂർ കുഴിഞ്ഞടിയിലെ കെ.രതീഷിൻ്റെ ഭാര്യ വിജിന 32 യുടെ വീട്ടിൽ കയറി മുറിയിലെ അളുവിൽ സൂക്ഷിച്ചിരുന്ന 160000 രൂപ വില വരുന്ന രണ്ട് പവൻ മാല കവർന്നത് ബിന്ദുവാണെന്ന് സമ്മതിച്ചു. 2024 ഡിസംബർ 14 ന് രാവിലെ 6 മണിക്കായിരുന്നു ഈ മോഷണം .
ചെറുവത്തൂർ തുരുത്തിനെല്ലിക്കാലിലെ ബാബുരാജിൻ്റെ ഭാര്യ ലസിത മുട്ടത്തിൻ്റെ ആഭരണം കവർന്നതും ബിന്ദുവാണെന്ന് കണ്ടെത്തി. 2024 ഡിസംബർ 19 ന് പകൽ ആയിരുന്നു മോഷണം. വീട്ടിനുള്ളിൽ കയറി സെൽഫിൽ സൂക്ഷിച്ചിരുന്ന
 2 ,40000 രൂപ വില വരുന്ന മൂന്നെ കാൽപവൻ ആഭരണം കവർന്നതായും ബിന്ദു സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങൾ ജ്വല്ലറിയിൽ വിറ്റ നിലയിൽ പൊലീസ് കണ്ടെത്തി.
 വീട്ടുകാർ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിൽ  മോഷണം നടത്തിയ കേസിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് കവർച്ചകൾ കൂടി തെളിഞ്ഞത്. ബിന്ദുവിനെതിരെ ചന്തേര പൊലീസ് രണ്ട് കവർച്ചാ കേസുകൾ കൂടി റജിസ്ട്രർ ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്ന് ബിന്ദുവിനെ വീണ്ടും പൊലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ചന്തേര പൊലീസിൻ്റെ സമർദ്ദമായ അന്വേഷണത്തിൽ മൂന്ന് കവർച്ചാ കേസുകളാണ് തെളിയിക്കപ്പെട്ടത്.
Reactions

Post a Comment

0 Comments