കാഞ്ഞങ്ങാട് :ദേശീയപാത നിർമ്മാണത്തിനിടെ ചെറുവത്തൂർ മട്ലായി കുന്ന് ഇടിഞ്ഞു മണ്ണിനടിയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ മൂന്ന് തൊഴിലാളികളെയും ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ദേശീയ പാതയിലെ ജോലിക്കിടെ പെട്ടന്ന് കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു മണ്ണിനടിയിൽപ്പെട്ട മൂന്ന് തൊഴിലാളികളെയും ഏറെ പണി പെട്ടാണ് പുറത്തെടുത്തത്. നേരത്തെ തന്നെ കുന്നിടിയൽ ഭീഷണി നിലനിന്ന പ്രദേശമാണിവിടം. പരിക്കേറ്റ മൂന്ന് പേരുപ ഉത്തരന്ത്യേൻ തോഴിലാളികളാണ്. ചന്തേര പൊലീസും സ്ഥലത്തെത്തി.
0 Comments