Ticker

6/recent/ticker-posts

മട്ളായി കുന്നിടിഞ്ഞ് വീണ് പരിക്കേറ്റവരിൽ ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് :ദേശീയപാത നിർമ്മാണത്തിനിടെ ചെറുവത്തൂർ മട്ലായി കുന്ന് ഇടിഞ്ഞു മണ്ണിനടിയിൽ കുടുങ്ങിപരിക്കേറ്റ മൂന്ന് പേരിൽ ഒരാൾ മരിച്ചു. പരിക്കേറ്റവരും മരിച്ച ആളും പശ്ചിമബംഗാൾ കൊൽക്കത്ത സ്വദേശികളാണ്.
മൂന്ന് തൊഴിലാളികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചെറുവത്തൂർ ആശുപത്രിയിൽ ഒരാൾ മരിക്കുകയായിരുന്നു.ചെറുവത്തൂർ മട്ടലായി ദേശീയപാത നിർമാണത്തിനിടെ അപകടമുണ്ടായ സ്ഥലം
ഇന്ന് ഉച്ചക്ക് ശേഷം  3.30ന്  ജില്ലാ കലക്ടർ സന്ദർശിക്കും.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
 ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ദേശീയ പാതയിലെ ജോലിക്കിടെ പെട്ടന്ന് കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു മണ്ണിനടിയിൽപ്പെട്ട മൂന്ന് തൊഴിലാളികളെയും ഏറെ പണി പെട്ടാണ് പുറത്തെടുത്തത്. നേരത്തെ തന്നെ കുന്നിടിയൽ ഭീഷണി നിലനിന്ന പ്രദേശമാണിവിടം.
Reactions

Post a Comment

0 Comments