70 കാരനും 48 കാരനുമെതിരെ ചന്തേര പൊലീസ് കേസെടുത്തു. 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 24 കാരൻ അറസ്റ്റിലായി.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയെ നാലുവർഷത്തോളം ക്രൂരമായ പീഡനത്തിനിരയാക്കിയ ബന്ധു ക്കൾക്കെതിരെയാണ് രണ്ട് പോക്സോ കേസുകൾ.
2019 മുതൽ 2022 വരെ വിവിധ സമയങ്ങളിലാണ് ബന്ധുക്കളുടെ പീഡനത്തിനിരയായത്. സ്ക്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി വിവരം പുറത്തു പറഞ്ഞത്. തുടർന്ന് ബന്ധുക്കളായ 70 കാരനും 48 കാരനുമെതിരെ കേസെടുക്കുകയായിരുന്നു. പ്രതികളെ ചന്തേര പോലീസ് ഇൻസ്പെക്ടർ, കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്ററ് ചെയ്തു. കോടതിയിൽ ഹാജരാക്കി.
പീഡനത്തിനിരയായ പതിനേഴുകാരി ഗർഭിണിയായി. കാമുകൻ പോക്സോ കേസിൽ അറസ്റ്റിൽ.
0 Comments