കാസർകോട്:കാറിൽ കടത്തിയ 15114 പാക്കറ്റ് പാൻ മസാലകളുമായി യുവാവ് പൊലീസ് പിടിയിൽ. കുഞ്ചത്തൂർ തുമി നാട് ജംഗ്ഷനിൽ നിന്നു മാണ് ടൊയോട്ട കാറിൽ കടത്തിയ ലഹരി പിടികൂടിയത്. ചെർക്കള കോലാച്ചിയടുക്കത്തെ അജ്മൽ ഇർഫാൻ 23 ആണ് പിടിയിലായത്. മഞ്ചേശ്വരം എസ്.ഐ കെ.ജി. രതീഷ് ഗോപി, എ എസ് ഐ സദൻ , രാജേഷ്, സിവിൽ ഓഫീസർ രതീഷ്, നിജിൻ കുമാർ, അനീഷ് , വിനീത് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഹോസ്ദുർഗ് വിദ്യാനഗർ, കാസർകോട്, കുമ്പള പൊലീസും പാൻ മസാല പിടികൂടി.
0 Comments