കാഞ്ഞങ്ങാട് :മയക്ക്മരുന്ന് കേസിൽ പൊലീസ് പിടികൂടിയതിൽ വിശദീകരണം ചോദിച്ച പള്ളികമ്മിറ്റി ഭാരവാഹികൾക്ക് നേരെ തോക്ക് ചൂണ്ടി യുവാവ്. പളളികമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മീത്തൽ മാങ്ങാടിലെ എം. എച്ച്. മുഹമ്മദ് കുഞ്ഞിയുടെ 53 പരാതിയിൽ റിസ്വാനെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. പള്ളികമ്മിറ്റി വൈസ് പ്രസിഡൻ്റായ മുഹമ്മദ് കുഞ്ഞിയുടെ വീട്ട് മുറ്റത്തേക്ക് അതിക്രമിച്ച് കയറി തോക്ക് ചൂണ്ടിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പള്ളികമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾക്ക് നേരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറഞ്ഞു. മയക്ക്മരുന്ന് കേസിൽ പള്ളികമ്മിറ്റി വിശദീകരണം ചോദിച്ചതാണ് കൈതോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താൻ കാരണമെന്നും പരാതിയിൽ പറഞ്ഞു.
0 Comments