Ticker

6/recent/ticker-posts

യുവതിയുടെ മൂന്ന് പശുക്കൾക്ക് വിഷം കൊടുത്തു ഗർഭിണി ചത്തു

കാസർകോട്:യുവതിയുടെ മൂന്ന് പശുക്കൾക്ക് അജ്ഞാതർ വിഷം കൊടുത്തു. ഏഴ് മാസം ഗർഭിണിയായ ഒരു പശു ചത്തു. സംഭവത്തിൽ  പൊലീസ് കേസെടുത്ത് പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക ബീജന്തടുക്കയിലെ എ. നഫീസയുടെ പശുക്കൾക്കാണ് വിഷം കൊടുത്തത്. ഉച്ചക്കാണ് സംഭവം. ഗർഭിണിയായ കാസർകോട് കുള്ളൻ പശുവാണ് ചത്തത്. 60000 രൂപയുടെ നഷ്ടമുണ്ട്. ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments